ടാക്‌സ്‌ അടയ്‌ക്കാത്ത സ്‌കൂള്‍ ബസുടമകള്‍ക്കെതിരെ പിഴ ചുമത്തും – ആര്‍.ടി.ഒ

Story dated:Friday January 22nd, 2016,05 23:pm
sameeksha sameeksha

Untitled-1 copyജില്ലയില്‍ ഇനിയും ടാക്‌സ്‌ അടയ്‌ക്കാത്ത സ്‌കൂള്‍ ബസുടമകള്‍ക്കെതിരെ പിഴ ചുമത്തുമെന്ന്‌ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ ആകെയുള്ള 2800 ബസുകളില്‍ 300 ബസുകളാണ്‌ ടാക്‌സ്‌ അടക്കാനുള്ളത്‌. ടാക്‌സ്‌ അടയ്‌ക്കാത്ത വാഹനങ്ങള്‍ കുട്ടികളെ കയറ്റി സര്‍വ്വീസ്‌ നടത്തുന്നത്‌ പരിശോധിക്കാന്‍ എ.എം.വി.ഐമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. ആര്‍.ടി.ഒ പറഞ്ഞു. വലിയ വാഹനങ്ങളില്‍ നിന്ന്‌ 5000 രൂപവരെ പിഴ ഈടാക്കുമെന്നും അതിനാല്‍ എല്ലാ വാഹനങ്ങളും ടാക്‌സ്‌ ഉടന്‍ അടയ്‌ക്കണമെന്നും ആര്‍.ടി.ഒ അറിയിച്ചു.