ടാക്‌സി വാഹനങ്ങള്‍ വാങ്ങുന്നതിന്‌ വായ്‌പ

തിരൂര്‍: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ തിരൂര്‍ താലൂക്കില്‍ സ്ഥിരതാമസമുള്ള പിന്നാക്ക/മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌്‌ ടാക്‌സി വാഹനങ്ങള്‍ വാങ്ങുന്നതിനായി വായ്‌പ നല്‍കുന്നു. ഓട്ടോറിക്ഷ, കാര്‍, പിക്കപ്‌ വാന്‍, മിനി ബസ്‌ വാഹനങ്ങള്‍ വാങ്ങുന്നതിനാണ്‌ വായ്‌പ നല്‍കുന്നത്‌. വാഹനവിലയുടെ 90 ശതമാനം പരമാവധി 10 ലക്ഷം വരെ വായ്‌പയായി നല്‍കും. ആറ്‌ ശതമാനമാണ്‌ പലിശനിരക്ക്‌ . വാര്‍ഷിക വരുമാനം ഗ്രാമ പ്രദേശങ്ങളില്‍ 81,000 ന്‌ താഴെയും നഗര പ്രദേശങ്ങളില്‍ 1,03,000 ല്‍ താഴെയുമുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. അപേക്ഷകര്‍ മുസ്‌ലിം, ക്രിസ്‌റ്റിയന്‍ വിഭാഗത്തിലോ മറ്റ്‌ പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരോ ആകണം. വായ്‌പ ലഭിക്കുന്നതിന്‌ ഉദ്യോഗസ്ഥ- വസ്‌തു ജാമ്യം നല്‍കണം. അപേക്ഷര്‍ക്ക്‌ ഡ്രെവിങ്‌ ലൈസന്‍സ,്‌ ബാഡ്‌ജ്‌ എന്നിവ ഉണ്ടാകണം. അപേക്ഷാ ഫോം തിരൂര്‍ ഏഴൂര്‍ റോഡിലെ പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0494-2432275