ഞായറാഴ്ച പതിപ്പുമായി മര്‍ഡോക്ക്.

ലണ്ടന്‍: ഫോണ്‍ ഹാക്കിംങ് വിവാദത്തിലൂടെ നാണക്കേടേറ്റുവാങ്ങിയ മര്‍ഡോക്ക് പുതിയ മുഖച്ഛായയുമായി ്‌വീണ്ടും. സണ്‍ ടാബ്ലോയ്ഡിന്റെ ഞായറാഴ്ച പതിപ്പിറക്കിയാണ് മര്‍ഡോക്കിന്റെ പുന:പ്രവേശം.

 

1969-ല്‍ മര്‍ഡോക്ക് ഉടമസ്ഥത ഏറ്റെടുത്തതു മുതല്‍ ആഴ്ചയില്‍ 6 ദിവസം മാത്രം പ്രസിദ്ധീകരിച്ചിരുന്ന സണ്‍ ഇനി ഞായറാഴ്ചയും. തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പോടെയാണ് സണ്ണിന്റെ ഞായറാഴ്ചപതിപ്പ് ഇറങ്ങുന്നത്.

 

ഇന്ന് ഒരു പുതിയ സൂര്യനുദിക്കുന്നു എന്ന പത്രാധിപ കുറിപ്പിലാണ് തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പ് നല്‍കുന്നത്. ഫോണ്‍ ഹാക്കിംങും തുടര്‍ന്നുണ്ടായ ന്യൂസ് ഓഫ് ദി വേള്‍ഡിന്റെ അടച്ചു പൂട്ടലും മാധ്യമ വ്യവസായത്തിനാകെ സൂബോധം നല്‍കിയെന്ന് എഡിറ്റോറിയല്‍ പറയുന്നു.