ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ നീക്കം

ന്യൂഡല്‍ഹി : പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ചകളില്‍ അടച്ചിടാന്‍ നീക്കം. മെയ് 14 മുതല്‍ ഞായറാഴ്ചയില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനാണ് പമ്പ് ഉടമകളുടെ തീരുമാനം. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെയാക്കി പമ്പുകളുടെ പ്രവര്‍ത്തനസമയം പരിമിതപ്പെടുത്തുമെന്നും ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്സ് കണ്‍സോര്‍ഷ്യം അറിയിച്ചു.

പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന ചെലവ് കുറക്കുന്നതിനാണ് പുതിയ തീരുമാനം. ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം സ്വീകരിച്ചുകൊണ്ടാണ് തീരുമാനമെന്നും ഇവര്‍ അറിയിച്ചു.

മെയ് 15ഓടെ തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ ഒമ്പതു മുതല്‍ ആറുവരെയാക്കി പമ്പുകളുടെ പ്രവര്‍ത്തനസമയം നിശ്ചയിക്കുമെന്നും കണ്‍സോര്‍ഷ്യം ജനറല്‍ സെക്രട്ടറി രവി ഷിന്‍ഡെ അറിയിച്ചു. മെയ് 10 ന് പെട്രോള്‍ ഡീലേഴ്സിന് ‘നോ പര്‍ച്ചേസ് ഡേ’’ആയിരിക്കുമെന്നും രവി ഷിന്‍ഡെ പറഞ്ഞു.