‘ഞമ്മക്കെന്താ പാട്യാല്’

 

ബ്രേക്കിങ് ന്യൂസ് എന്ന ചിത്രത്തിനുവേണ്ടിയാണ് മാമുക്കോയ പാട്ടുപാടിയിരിക്കുന്നത്. മലയാള സിനിമാ ലോകത്ത് തന്റേതായ ഒരു അഭിനയ ശൈലിയിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം നേടി താരമാണ് മാമുക്കോയ. ഇത്തവണ മാമുക്കോട തന്റെ പ്രേക്ഷകരെ സന്തോഷിപ്പിക്കാനെത്തുത് അഭിനയം കൊണ്ടുമാത്രമല്ല പാട്ടുപാടികൂടിയാണെന്ന ഒരു വ്യത്യാസമാണുള്ളത്. കന്‍ജൂസ് എന്ന് തുടങ്ങുന്ന ഈ ഗാനത്തിനൊപ്പം മാമുക്കോയയും സംഗവും നൃത്തം വെക്കുന്നുമുണ്ട്.

 

വേഷത്തിലും ഭാവത്തിലും അടിമുടിമറി തന്റെ പ്രക്ഷകര്‍ക്കുമുന്നിലെത്തിയിരിക്കുന്ന മാമുക്കോയ തന്റെ കരിയറിലെ ഒരു വെല്ലുവിളിയായി തന്നെയാണ് ഇതിനെ സ്വീകരിച്ചിരിക്കുന്നത്.

 

ന്യൂസ് വാല്യു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രജ്ഞിത്ത് കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കാവ്യ മാധവനും വിനീതു് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ അനൂപ് ചന്ദ്രന്‍, ദേവന്‍, മൈഥിലി, ലെന, സുകുമാരി എന്നിവരും ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. സുധീര്‍ അമ്പലപ്പാടാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

 

ഒരേസമയം പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മാമുക്കോയയുടെ ഈ പുതിയ സ്‌െൈറ്റല്‍ തന്റെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് മാമുക്കോയ.