ജ്വല്ലറി കവര്‍ച്ച പണം പിന്‍വലിച്ചത് പരപ്പനങ്ങാടി എടിഎമ്മില്‍ നിന്ന്

തിരൂര്‍: കഴിഞ്ഞ ദിവസം മീനടത്തൂരിലെ ജ്വല്ലറിയില്‍ മുളകുപൊടിയെറിഞ്ഞ് കവര്‍ച്ച നടത്തിയ സംഘം മോഷ്ടിച്ച ബാഗിലെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചത് പരപ്പനങ്ങാടി കൗണ്ടറില്‍ നിന്ന്.

ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ച് 3500 രൂപയാണ് പിന്‍വലിച്ചതെന്ന് പോലീസ് കണ്ടെത്തി. കൂടുതല്‍ തെളിവുകള്‍ക്കായി പോലീസ് ബാങ്കിന്റെ രേഖകള്‍ പരിശോധിക്കും. എടിഎം കൗണ്ടറിലെ ക്യാമറാ ദൃശ്യങ്ങളിലൂടെ കേസിലെ പ്രതികളെ കുടുക്കുവാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

കഴിഞ്ഞ ആഴ്ചയിലാണ് തിരൂരിനടുത്ത് മീനടത്തൂരിലുള്ള ചെമ്പ്രജ്വല്ലറിയില്‍ ഇന്നു രാത്രി 8.30 നും 9 നുമിടയ്ക്ക് ലോഡ്‌ഷെഡ്ഡിങ് സമയത്ത്  കടയുടമ കട പൂട്ടി പുറത്തിറങ്ങവെ ഒരു സംഘം മുളകുപൊടിയെറിഞ്ഞ് കവര്‍ച്ച നടത്തുകയായിരുന്നു.

കടയുടമ സുരേഷ് കടപൂട്ടി പുറത്തേക്കിറങ്ങുമ്പോള്‍ 2 ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘമാണ് മുളകുപൊടിയെറിഞ്ഞ് ഇവരുടെ കയ്യിലുണ്ടായിരുന്ന ബാഗിലെ 250 ഗ്രാം വെള്ളിയാഭരണങ്ങളും ലാപ്‌ടോപ്പും മറ്റുചില വിലപിടിപ്പുള്ള വസ്ത്തുകകളുമായി  കടന്നു കളഞ്ഞത്.

തിരൂര്‍ ചെമ്പ്ര ജ്വല്ലറിയില്‍ മുളക്‌പൊടിയെറിഞ്ഞ് കവര്‍ച്ച