ജോണ്‍ എബ്രഹാം അറസ്റ്റില്‍.

മുംബൈ: ജോണ്‍ എബ്രഹാമിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രശസ്ത ബോളിവുഡ് താരമായ ജോണ്‍ എബ്രഹാം അപകടകരമായി രീതിയില്‍ ബൈക്കോടിച്ചതിനാണ് പോലീസിന്റെ പിടിയിലായത്. 2006-ല്‍ മുംബൈ ബാന്ദ്രാറോഡില്‍ ഉണ്ടായ സംഭവമാണ് അറസ്റ്റിന് കാരണമായിരിക്കുന്നത്.

ജോണ്‍ ഓടിച്ച ബൈക്ക് തട്ടി രണ്ട് യുവാക്കള്‍ക്ക് പരിക്ക് പറ്റിയിരുന്നു. ഇവരെ ജോണ്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ പേരില്‍ വന്ന കേസില്‍ ജോണിന് 15 ദിവസത്തെ തടവുശിക്ഷ കോടതി വിധിച്ചിരുന്നു. എന്നാല്‍ ഇതിനെ ചോദ്യംചെയ്ത് ജോണ്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളികൊണ്ടാണ് ജോണിനെ അറസ്റ്റുചെയ്യാന്‍ കോടതി ഉത്തരവിട്ടത്.
ഐപിസി സെക്ഷന്‍ 279 പ്രകാരമാണ് ജോണിനെതിരെ കേസെടുത്തിരിക്കുന്നത്.