ജൈവ പച്ചക്കറി കൃഷി പരിശീലനം

Kodur Agri trainigകോഡൂര്‍: ഗ്രാമപഞ്ചായത്ത്‌ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിഭവന്‍ മുഖേന നടപ്പിലാക്കുന്ന സമഗ്ര ജൈവ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി വീട്ടമ്മമാര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി സംഘടിപ്പിച്ച ജൈവ പച്ചക്കറി കൃഷി പരിശീലനവും, സൗജന്യ പച്ചക്കറി വിത്തുകളുടെയും, ലഘൂലേഖകളുടെയും വിതരണവും ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റജുല പെലത്തൊടി നിര്‍വ്വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ സി.പി. ഷാജി അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍മാരായ യൂസുഫ്‌ തറയില്‍, രാജേഷ്‌, അസി. കൃഷി ഓഫീസര്‍ സിദ്ധീഖ്‌ എന്നിവര്‍ പ്രസംഗിച്ചു. പറപ്പൂര്‍ കൃഷി ഓഫീസര്‍ അബ്ദുറസാഖ്‌ മുസ്ലിയാരകത്ത്‌ ക്ലാസ്സെടുത്തു.