ജൈവ കൃഷി പ്രോത്സാഹന സെമിനാര്‍ നടത്തി

26ctp1കോഡൂര്‍:സംസ്ഥാന കൃഷി വകുപ്പ്‌ നടപ്പിലാക്കുന്ന വിള ആരോഗ്യ പരിപാലന പദ്ധതിയുടെ ഭാഗമായി രാസപദാര്‍ത്ഥങ്ങളുടെ ഉപയോഗം കുറച്ച്‌, ജൈവ കാര്‍ഷിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കോഡൂര്‍ ഗ്രാമപഞ്ചായത്ത്‌ കൃഷി ഭവന്റെ നേതൃത്വത്തില്‍ ഏകദിന കാര്‍ഷിക സെമിനാര്‍ താണിക്കലിലുള്ള കിളിയമണ്ണില്‍ മുഹമ്മദാജി സ്‌മാരക ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടന്നു.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.പി. ഷാജി ഉദ്‌ഘാടനം ചെയ്‌തു. വികസന സ്ഥിര സമിതി അധ്യക്ഷന്‍ എം.ടി. ബഷീര്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷ സജ്‌ന ആമിയന്‍, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ അബ്ദുന്നാസര്‍ കുന്നത്ത്‌, കെ. മുഹമ്മദലി, മുഹമ്മദ്‌ മച്ചിങ്ങല്‍, കെ. ഹാരിഫ റഹ്മാന്‍, തേക്കില്‍ ജമീല, ഹഫ്‌സത്ത്‌ ചോലശ്ശേരി, ഷീന കാട്ടുമുണ്ട, കൃഷി ഓഫീസര്‍ പ്രകാശ്‌ പുത്തന്‍മഠത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. പാലക്കാട്‌ ജില്ലയിലെ നാഗലശ്ശേരി ഗ്രാമപഞ്ചായത്ത്‌ കൃഷി ഭവനിലെ കൃഷി ഓഫീസര്‍ പി.ജി. കൃഷ്‌ണകുമാര്‍ വിഷയാവതരണം നടത്തി. പ്രമുഖ കര്‍ഷകരും പൊതുജനങ്ങളും സെമിനാറില്‍ പങ്കെടുത്തു.