ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച്‌ ഡിജിറ്റല്‍ ഫോട്ടോഗ്രഫി മത്സരം

downloadമെയ്‌ 22 ന്‌ ആചരിക്കുന്ന അന്തര്‍ദേശീയ ജൈവവൈവിധ്യ ദിനത്തോട്‌ അനുബന്ധിച്ച്‌ കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്‌ �ദേശീയ ഡിജിറ്റല്‍ ഫോട്ടോഗ്രഫി മത്സരം� സംഘടിപ്പിക്കുന്നു. വിജയികള്‍ക്കു കാഷ്‌ അവാര്‍ഡും സര്‍ട്ടിഫിക്കറ്റും മെയ്‌ 22 ന്‌ വിതരണം ചെയ്യും.
രണ്ട്‌ വിഭാഗങ്ങളിലായാണ്‌ മത്സരം നടത്തുന്നത്‌ 10 മുതല്‍ 18 വയസ്സുവരെയുള്ളവരാണ്‌ ആദ്യ വിഭാഗത്തില്‍. �ഹരിത ഭൂമി� എന്ന വിഷയത്തിലാണ്‌ ഇവര്‍ക്കുള്ള മത്സരം. 18 വയസ്സിനുമേല്‍ പ്രായമായവര്‍ക്കുള്ള മത്സരത്തിന്‌ �ജൈവ വൈവിധ്യവും സുസ്ഥിര ജീവസന്ധാരണവും� എന്നതാണ്‌ വിഷയമായി നിശ്ചയിച്ചിട്ടുള്ളത്‌.
ഫോട്ടോ പ്രകടമാക്കുന്ന ആശയത്തിന്റെ മൂല്യവും ദൃശ്യഭംഗിയും ഫോട്ടോഗ്രാഫിയുടെ സാങ്കേതികമേന്മയും അടിസ്ഥാനമാക്കിയാണ്‌ ജഡ്‌ജിങ്‌ നടത്തുക. ഒന്നു മുതല്‍ അഞ്ച്‌ MB വരെയുള്ള ഒറിജിനല്‍ JPG ഫോര്‍മാറ്റിലുള്ള ഫോട്ടോകള്‍ മാത്രമേ മത്സരത്തിനു പരിഗണിക്കുകയുള്ളൂ. എന്‍ട്രി ഫോം www.keralabiodiversity.org എന്ന വെബ്‌
സൈറ്റില്‍ ലഭ്യമാണ്‌. മത്സരത്തെക്കുറിച്ചുള്ള വിശദവിവരങ്ങളും നിബന്ധനകളും ഈ സൈറ്റില്‍ നിന്ന്‌ ലഭിക്കും.പൂരിപ്പിച്ച ഫോമും ഫോട്ടോയും greenimages2016@gmail.com എന്ന ഇ- മെയില്‍ വിലാസത്തില്‍ മെയ്‌ 10 ന്‌ മുമ്പായി ലഭിക്കണം.