ജൈവകര്‍ഷകകൂട്ടായ്മയില്‍ ഉണ്ടാക്കിയ പച്ചക്കറി വിളവെടുത്തു.

പരപ്പനങ്ങാടി: ചെട്ടിപ്പടി കീഴ്ച്ചിറയില്‍ ജൈവകര്‍ഷകകൂട്ടായ്മയില്‍ ഉണ്ടാക്കിയ പച്ചക്കറി വിളവെടുത്തു.വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഉഷാ പ്രഭാകരന്‍ അധ്യക്ഷയായിരുന്നു. കൃഷി ഓഫീസര്‍ രത്‌നാകരന്‍ വാര്‍ഡ് അംഗം ജാഫര്‍ അബ്ദുറസാഖ് കൊടപ്പാളി എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍ മനോജ് സ്വാഗതവും പി.ടി സുബ്രമണ്യന്‍ നന്ദിയും പറഞ്ഞു. ചേങ്ങോട്ട് വിജയകൃഷ്ണന്‍, എം.ടി രജ്ഞു, ചേങ്ങോട്ട് മഹേഷ്, എ.എം അഖില്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്.