ജെ.സി ഡാനിയേൽ പുരസ്​കാരം കെ.ജി ജോർജിന്​

72a22b2c8a94c04344b1ebac9c4c2c37തിരുവനന്തപുരം: 2015ലെ ജെ.സി ഡാനിയേൽ പുരസ്കാരം തിരക്കഥാകൃത്തും സംവിധായകനുമായ കെ.ജി ജോർജിന്. മലയാള സിനിമാ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. ഒക്ടോബർ പതിനഞ്ചിന് പാലക്കാട് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് നിശയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവർഡ് സമ്മാനിക്കും.

ഐ വി ശശി ചെയർമാനും സിബി മലയിൽ, ഇപി വിജയകുമാർ, കമൽ, റാണി ദേശായ് എന്നിവർ അടങ്ങിയ ജൂറി അംഗങ്ങളാണ് അവാർഡ് പ്രഖ്യാപിച്ചത്.