ജെസി ഡാനിയല്‍ പുരസ്‌ക്കാരം ഐവി ശശിക്ക്‌

26tvf_Sasi_G756_26_1439628fതിരുവനന്തപുരം: ഇത്തവണത്തെ ജെസി ഡാനിയില്‍ പുരസ്‌ക്കാരം ഐവി ശശിക്ക്‌. മലയാള സിനിമക്ക്‌ നല്‍കിയ സമഗ്രസംഭാവനക്കാണ്‌ പുരസ്‌ക്കാരം. എം ടി വാസുദേവന്‍ അധ്യക്ഷനായ ജൂറിയാണ്‌ പുരസ്‌ക്കാര നിര്‍ണയം നടത്തിയത്‌. നടന്‍ പത്മശ്രീ മധു, പ വി ഗംഗാധരന്‍, സാംസ്‌കാരിക വകുപ്പ്‌ സെക്രട്ടറി റാണി ജോര്‍ജ്ജ്‌, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി രാജീവ്‌ നാഥ്‌ എന്നിവരും ജൂറിയിലുണ്ടായിരുന്നു. കലാസംവിധായകനായി സിനിമാ മേഖലയിലേക്ക്‌ കടന്നു വന്ന ഐവി ശശി 15 ഓളം സിനിമകള്‍ സംസിധാനം ചെയ്‌തിട്ടുണ്ട്‌. 1989 ല്‍ മൃഗയയിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിയിട്ടുണ്ട്‌.