ജെഎന്‍യു;കീഴടങ്ങില്ലെന്ന്‌ വിദ്യാര്‍ത്ഥികള്‍

Story dated:Monday February 22nd, 2016,03 31:pm

jnu-protestദില്ലി: രാജ്യദ്രോഹക്കുറ്റത്തിന്‌ പോലീസ്‌ കേസെടുത്ത ഉമര്‍ ഖാലിദ്‌ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ കീഴടങ്ങില്ല. ഇവര്‍ കീഴടങ്ങേണ്ടതില്ലെന്ന്‌ ജെഎന്‍യു അദ്ധ്യാപക സംഘടനകള്‍ തീരുമാനിച്ചു. അതെസമയം വേണ്ടിവന്നാല്‍ മറ്റ്‌ വഴികള്‍ തേടുമെന്ന്‌ ദില്ലി പോലീസ്‌ വ്യക്തമാക്കി.

ഇവര്‍ക്കെതിരെയുള്ള രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കണമെന്ന്‌ സംഘടനകള്‍ ആവശ്യപ്പെട്ടു. കാനമ്പസിനുള്ളില്‍ കയറി വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്യാന്‍ അനുവദിക്കില്ലെന്ന്‌ സംഘടനകള്‍ വ്യക്തമാക്കി. കാമ്പസിലേക്ക്‌ പോലീസ്‌ കടന്നാലുണ്ടാവുന്ന ഭവിഷ്യത്തുക്കളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം വൈസ്‌ ചാന്‍സലര്‍ക്കായിരിക്കുമെന്നും സംഘടനകള്‍ വ്യക്തമാക്കി.

എന്നാല്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്യാന്‍ ആവശ്യമെങ്കില്‍ പോലീസ്‌ കാമ്പസിനുള്ളില്‍ പ്രവേശിക്കുമെന്ന്‌ ദില്ലി പോലീസ്‌ കമ്മീഷണര്‍ ബിഎസ്‌ ബസി പറഞ്ഞു.