ജൂതനിര്‍മ്മാണങ്ങള്‍ക്ക് ഇസ്രയേല്‍ അംഗീകാരം.

ജറുസലേം: പലസ്തീന്‍ പ്രദേശമായ വെസ്റ്റ്ബാങ്കില്‍ ജൂതകുടിയേറ്റക്കാര്‍ അനധികൃതമായി നിര്‍മ്മിച്ച 200 ഓളം വീടുകള്‍ക്ക് ഇസ്രയേല്‍ മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്‍കി. കൂടുതല്‍ പലസ്തീന്‍ പ്രദേശങ്ങളില്‍ 600 വീടുകള്‍ അടങ്ങുന്ന ജൂതകുടിയേറ്റ കേന്ദ്രം സ്ഥാപിക്കുവാനും ഇസ്രയേല്‍ സമിതി അനുമതി നല്‍കി. അന്താരാഷ്ട്രസമൂഹത്തിന്റെ വ്യാപകമായ പ്രതിഷേധമാണ് ഇസ്രയേല്‍ നടപടി വിളിച്ചു വരുത്തിയിരിക്കുന്നത്. നടപടി അപലപനീയമാണെന്ന് ഐക്യരാഷ്ട്രസംഘടനയുടെ മദ്ധ്യപൗരസ്ത്യ പ്രതിനിധി റോബര്‍ട്ട്് ഫെറി കുറ്റപ്പെടുത്തി. ഇരുരാഷ്ട്രപരിഹാരം എന്ന ലക്ഷ്യത്തില്‍ നിന്ന് അകറ്റുന്നതാണ് നടപടിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രയേല്‍ കയ്യേറ്റങ്ങളെ തുടര്‍ന്ന് ഇരുവിഭാഗവും തമ്മിലുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി മുടങ്ങിയിരിക്കുകയായിരുന്നു.
ഇസ്രയേലിന്റെ കുടിയേറ്റ ്‌വ്യാപനത്തെ അമേരിക്കക്കും എതിര്‍ക്കേണ്ടി വന്നിട്ടുണ്ട്. പ്രതികരിക്കാന്‍ വിസമ്മതിച്ച അമേരിക്കന്‍ വിദേശകാര്യവകുപ്പ് വക്താവ് മാര്‍ക്ക് ടോണര്‍, ഇരുവിഭാഗവും തമ്മിലുള്ള ചര്‍ച്ചക്ക് നടപടി വിഘാതമാവുമെന്ന് പറഞ്ഞു.