ജുഡീഷ്യല്‍ കമ്മീഷന്‍ ഭരണഘടനാവിരുദ്ധമെന്ന്‌ സുപ്രീംകോടതി

supreme-courtദില്ലി: ജഡ്‌ജിമാരുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജുഡീഷ്യല്‍ കമ്മീഷന്‍ ഭരണഘടനാവിരുദ്ധമെന്ന്‌ സുപ്രീംകോടതി വിധിച്ചു. ജുഡീഷ്യല്‍ കമ്മീഷന്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചാണ്‌ ഇതുസംബന്ധിച്ച നിര്‍ണായക വിധി പുറപ്പെടുവിച്ചത്‌. ജഡ്‌ജിമാരുടെ നിയമനത്തിന്‌ കൊളീജിയം സംവിധാനം തന്നെ തുടരും. കൊളീജിയം മെച്ചപ്പെടുത്തുന്ന കാര്യം വിപുലമായ ഭരണഘടനബെഞ്ചിന്‌ വിട്ടു. ജഡ്‌ജിമാരുടെ നിയമനത്തിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ജുഡീഷ്യല്‍ കമ്മീഷനെ ചോദ്യം ചെയ്‌തുള്ള ഹര്‍ജികളിലാണ്‌ സുപ്രീംകോടതി ഇന്ന്‌ വിധി പറഞ്ഞത്‌. ജസിറ്റിസ്‌ കെ എസ്‌ കെഹാര്‍ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ്‌ കേസില്‍ വിധി പറയുക.

ചീഫ്‌ ജസ്റ്റിസും രണ്ട്‌ മുതിര്‍ന്ന ജഡ്‌ജിമാരും, നിയമമന്ത്രിയും രണ്ട്‌ വിശിഷ്ട വ്യക്തികളും ഉള്‍പ്പെടുന്നതാണ്‌ സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം അനുസരിച്ച്‌ ജുഡീഷ്യല്‍ കമ്മീഷന്‍. സമിതിയിലെ രണ്ട്‌ വിശിഷ്ട വ്യക്തികളെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ ചീഫ്‌ ജസ്റ്റിസ്‌, പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ അല്ലെങ്കില്‍ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവ്‌ എന്നിവരാണ്‌ ഉണ്ടാവുക.

നിലവിലെ കൊളീജിയം സംവിധാനത്തിന്‌ പകരം പുതിയ സംവിധാനം വരുന്നത്‌ ജുഡീഷ്യല്‍ സംവിധാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കും. എന്നതായിരുന്നു പ്രധാന വാദം. മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്‌ നരിമാന്‍ സുപ്രീംകോടതി അഡ്വക്കേറ്റ്‌ ഓണ്‍ റിക്കോര്‍ജഡ്‌, മനോഹര്‍ ലാല്‍ ശര്‍മ്മ തുടങ്ങിയവരാണ്‌ ജുഡീഷ്യല്‍ കമ്മീഷനെ ചോദ്യം ചെയ്യുന്നത്‌.