ജീവിതത്തിലേക്ക് തിരിച്ചുവന്നാലും മലാലയെ കൊല്ലും; താലിബാന്‍

ഇസ്ലാമബാദ് : പാകിസ്ഥാനിലെ പതിനാലുകാരി മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസഫായി പരിക്കുകള്‍ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്നാലും കൊല്ലുമെന്ന് പാക് താലിബാന്‍. മലാലയുടെ പിതാവിനെയും കൊല്ലുമെന്ന് ഭീഷണിയുണ്ട്.

ഇതോടൊപ്പം മലാലയെ താലിബാന്‍ കൊല്ലാന്‍ ശ്രമിച്ച വാര്‍ത്ത അതീവ പ്രാധാന്യത്തോടെ കൊടുക്കുകയും തങ്ങള്‍ക്കെതിരെ പ്രചരണം നടത്തുകയും ചെയ്ത പാക്- വിദേശ മാധ്യമങ്ങള്‍ക്കെതിരെ നീങ്ങാന്‍ അണികളോട് പാക് താലിബാന്‍ മേധാവി ഹക്കിമുള്ള മെഹസൂദ് നിര്‍ദേശിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പാക് നഗരങ്ങളിലെ അണികളോടാണ് താലിബാന്‍ മേധാവിയുടെ നിര്‍ദേശം