ജീവനക്കാര്‍ക്ക് കൂട്ടസസ്‌പെന്‍ഷന്‍; കോഴിക്കോട് സര്‍വകലാശാല വീണ്ടും സംഘര്‍ഷത്തിലേക്ക്

തേഞ്ഞിപ്പലം : കോഴിക്കോട് സര്‍വ്വകലാശാലയില്‍ കൂട്ടസസ്‌പെന്‍ഷന്‍. ധനിക് ലാല്‍, അഖില്‍, സുരേഷ് , റഷീദി എന്നീ എംബ്ലോയിസ് യൂണിയന്‍ പ്രവര്‍ത്തകരെ സസ്‌പെന്റെ് ചെയ്യാന്‍ തിങ്കളാഴിച്ച സിന്റിക്കേറ്റ് തീരുമാനിച്ചത്. 2011 ജനുവരി 13ന് സര്‍വ്വകലാശാലയിലെ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് നടപടി. നേരത്തെ വൈസ് ചാന്‍സിലറെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്നാരോപിച്ച് എംബ്ലോയിസ് യൂണിയന്‍ പ്രവര്‍ത്തകന്‍ ഹമീദിനെ സസ്‌പെന്റ് ചെയ്തിരുന്നു.

തിങ്കളാഴിച്ച യൂണിയന്‍ നേതൃത്വത്തിലുള്ള സദാനന്ദന്‍, ഒമര്‍ എന്നിവരെ വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരം അറസ്റ്റ് ചയ്ത് നീക്കിയതിനു ശേഷമാണ് നാടകീയമായ സസ്‌പെന്‍ഷന്‍ ചെയ്തത്.

നേരത്തെ ഇടത് സിന്റിക്കേറ്റിന്റെ കാലത്ത് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ നിഗമനങ്ങളെ മറികടന്നാണ് സസ്‌പെന്‍ഷന്‍.
ക്യാമ്പസില്‍ പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെ മുന്നില്‍ സമരപരിപാടികലള്‍ നിരോധിച്ചു. വിദ്യാര്‍ത്ഥി പ്രശന പരിഹാര സമിതിയില്‍നിന്ന് വിദ്യാര്‍ത്ഥി പ്രതിനിധികളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ചൊവ്വാഴിച്ച സര്‍വ്വകലാശാലയില്‍ മാര്‍ച്ച് നടത്താന്‍ എസ് എഫ് ഐ ആഹ്വാനം ചെയ്തിട്ടുണ്ട്.
യൂനിയന്‍ നേതക്കളെ കള്ളക്കേസില്‍ കൂടുക്കി അറസ്റ്റ് ചെയ്തതില്‍ കേരള എന്‍ ജി ഒ യൂനിയന്‍ ജില്ലാകമ്മറ്റി പ്രതിഷേധിച്ചു. കോഴിക്കോട് സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലര്‍ നടത്തുന്ന ഏകാധിപത്യവും ജനാധിപത്യ വിരൂദ്ധവുമായ നടപടികള്‍ക്കെതിരെ ശബ്ദിക്കൂന്നവരെ കള്ളക്കേസില്‍ കൂടുക്കി പീഡിപ്പിക്കൂകയാണെന്നാരോപിച്ച്്് ജില്ലയിലെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്താന്‍ എഫ് എസ് ഇ ടി ഒ മലപ്പുറം ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു.

സസ്‌പെന്‍ഷനോടുള്ള എംബ്ലോയിസ് യൂണിയന്റെ പ്രതികരണങ്ങള്‍ കൂടി വരുന്നതോടെ കോഴിക്കോട് സര്‍വകലാശാല ക്യാമ്പസ് വീണ്ടും സങ്കര്‍ഷഭരിതമാവാനാണിട.