ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി

മലപ്പുറം: പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കവകാശം ഉള്‍പ്പെടെയുള്ള ട്രേഡ് യൂനിയന്‍ അവകാശങ്ങള്‍ നിഷേധിക്കുന്ന മമതാ ബാനര്‍ജി സര്‍ക്കാരിന്റെ തൊഴിലാളി വിരു ദ്ധനടപടിയില്‍ പ്രതിഷേധിച്ച് ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി. 1967 ല്‍ അധികാരത്തില്‍ വന്ന ഇടതു മുന്നണി, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയ സംഘടിക്കാനുള്ള അവകാശം 1972 ല്‍ സിദ്ധാര്‍ത്ഥ ശങ്കര്‍റേ സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു.1977 ല്‍ അധികാരത്തില്‍ വന്ന ഇടതു മുന്നണി, വീണ്ടും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയ ജനാധിപത്യ അവകാശങ്ങളാണ.് ഇപ്പോള്‍ മമതാ ബാനര്‍ജി എടുത്തുകളയുന്നത്. മലപ്പുറം സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രകടനത്തിന.് എ.അബ്ദുറഹിം, പി.നാരായണന്‍, ടി.വേണൂഗോപാലന്‍, വി.വിജയകമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വി.ശിവദാസ്, കെ.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.