ജീന്‍ പോള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: യുവ നടിയെ അപമാനിച്ച കേസില്‍ യുവ സംവിധായകന്‍ ജീന്‍പോള്‍ അടക്കം നാലു പേര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

യുവ സംവിധായകന്‍ ജീന്‍പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി, ഹണീ ബി 2 സിനിമയുടെ അണിയറ പ്രവര്‍ത്തകന്‍ അനൂപ് വേണുഗോപാല്‍, അസി.ഡയറക്ടര്‍ അനിരുദ്ധന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്.

ജീന്‍പോള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതിയില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി നേരത്തെ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.