ജി സി സി രാജ്യങ്ങളിലെ എണ്ണ മന്ത്രിമാരുടെ വാര്‍ഷിക യോഗം ഇന്ന് ദോഹയില്‍

dohaദോഹ: ജി സി സി രാജ്യങ്ങളിലെ എണ്ണ മന്ത്രിമാരുടെ വാര്‍ഷിക യോഗം ഇന്ന് ദോഹയില്‍ ചേരും.

ആഗോളതലത്തിലെ എണ്ണ വിലയിടിവ് യോഗത്തിലെ പ്രത്യേക അജണ്ടയല്ലെങ്കിലും ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയേക്കും.

എണ്ണ വിലത്തകര്‍ച്ച തടയുന്നതിന് ഒപെക് രാജ്യങ്ങളുടെ തലവന്മാരുടെ ഉച്ചകോടി വിളിച്ചു ചേര്‍ക്കണമെന്ന സമ്മര്‍ദ്ദവുമായി നിരവധി രാജ്യങ്ങള്‍ രംഗത്തുണ്ട്.