ജിഷ്‌‌ണു കേസ് സിബിഐ അന്വേഷിക്കും

ന്യൂഡല്‍ഹി : ജിഷ്‌ണു പ്രണോയ് കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. കേസ് ഏറ്റെടുക്കുന്നതില്‍ ഇത്രയും കാലതാമസം വരുത്തിയ സിബിഐക്കെതിരെ കോടതി രൂക്ഷവിമര്‍ശനമാണ് നടത്തിയത്.

ഇത്രയും നാളത്തെ കാലതാമസം കേസിലെ പ്രധാന തെളിവുകള്‍ ഇല്ലാതാക്കില്ലേയെന്നും കോടതി ചോദിച്ചു. ജിഷ്‌ണു കേസ് സിബിഐ അന്വേഷിക്കണമെന്ന നിലപാടിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു.