ജിഷ്ണു കോപ്പിയടിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് പരീഷാ കണ്‍ട്രോളര്‍

തിരുവനന്തപുരം : പരീക്ഷയില്‍ ജിഷ്ണു പ്രണോയ് കോപ്പിയടിച്ചെന്ന പാമ്പാടി നെഹ്റു കോളേജ് അധികൃതരുടെ വാദവും പൊളിയുന്നു. ജിഷ്ണു കോപ്പിയടിച്ചതായി റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. കോപ്പിയടി നടന്നുവെങ്കില്‍ അന്നുതന്നെ അക്കാര്യം കോളേജ് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. അതുണ്ടായിട്ടില്ലെന്ന് പരീക്ഷാ കണ്‍ട്രോളര്‍ പറഞ്ഞു.

അതേസമയം സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ.ജിപി പത്മകുമാര്‍ കോളേജിലെത്തി.

വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍, കോഴിക്കോട് വളയം അശോകന്റെ മകന്‍ ജിഷ്ണു പ്രണോയി (18)യെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്കൂള്‍ അധികൃതര്‍ ജിഷ്ണുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇതില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നുമാണ് സഹപാഠികള്‍ പറയുന്നത്. എന്നാല്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്ന ജിഷ്ണു കോപ്പിയടിക്കില്ലെന്ന് സുഹൃത്തുക്കളും ബന്ധുക്കളും നേരത്തെ പറഞ്ഞിരുന്നു.

Related Articles