ജിഷ്ണുവിന്റെ മരണം; എന്‍ കെ ശക്തി വേല്‍ അറസ്റ്റില്‍

തൃശൂര്‍: പാമ്പാടി നെഹ്റു എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയി മരിച്ച കേസിലെ മൂന്നാംപ്രതി വൈസ്പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേലിനെ പൊലീസ് പിടികൂടി. കോയമ്പത്തൂരിലെ അണ്ണൂരില്‍ ഒളിവില്‍ കഴിഞ്ഞ ഇയാളെ തൃശൂര്‍ റൂറല്‍ എസ്പി എന്‍ വിജയകുമാര്‍ നേതൃത്വം നല്‍കുന്ന അന്വേഷകസംഘത്തിലെ വലപ്പാട് സിഐ സി ആര്‍ സന്തോഷും സംഘവുമാണ് ഞായറാഴ്ച ഉച്ചക്ക് അറസ്റ്റ് ചെയ്തത്.

വൈകിട്ട് ആറോടെ തൃശൂര്‍ പൊലീസ് ക്ളബ്ബില്‍ എത്തിച്ച് ചോദ്യം ചെയ്തു. വടക്കാഞ്ചേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അവധിയായതിനാല്‍ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രറ്റ് കോടതിയില്‍ ഹാജരാക്കി ഇയാളെ റിമാന്‍ഡ് ചെയ്തു.