ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ അതിക്രമം; ഐ.ജി റിപ്പോര്‍ട്ട് കൈമാറി

തിരുവന്തപുരം: ജിഷ്ണുവിെൻറ കുടുംബത്തിനെതിരെ ഡി.ജി.പി ഒാഫീസിന് മുന്നിൽ നടന്ന അതിക്രമം  സംബന്ധിച്ച് െഎ.ജിയുടെ അന്വേഷണ റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറി. ഒരു ഉദ്യോഗസ്ഥനെതിരെയും നടപടിക്ക് ശിപാർശ നൽകാത്ത തൽസ്ഥിതി റിപ്പോർട്ടാണ് െഎ.ജി മനോജ് എബ്രഹാം കൈമാറിയത്. റിപ്പോർട്ടിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഡി.ജി.പിയാണ്.

സമരത്തിനെത്തിയവരിൽ ചിലർ ഗൂഢാലോചന നടത്തിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇവരാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും െഎ.ജിയുടെ റിപ്പോർട്ടിൽ പറയുന്നു.

ചൊവ്വാഴ്ചയാണ് ഡി.ജി.പി ഒാഫീസിന് മുന്നിൽ ജിഷ്ണുവിെൻറ കുടുംബം സമരത്തിനെത്തിയത്. സമരത്തിനിടെ ജിഷ്ണുവിെൻറ അമ്മക്കും കുടുംബാംഗങ്ങൾക്ക് നേരെ പൊലീസ് അതിക്രമം ഉണ്ടാവുകയായിരുന്നു.