ജിഷ്ണുവിന്റെ അമ്മയും അമ്മാവനും സഹോദരിയും നിരാഹാരം തുടങ്ങി

തിരുവനന്തപുരം: ജീഷ്ണുവിന്റെ മരണത്തില്‍ ഉത്തരവാദികളായവരെ അറസ്റ്റ് ചെയണമെന്നും കഴിഞ്ഞ ദിവസം തങ്ങള്‍ക്കുനേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചു ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും അമ്മാവന്‍ ശ്രീജിത്തും നിരാഹാരസമരം തുടങ്ങി. ഇരുവരും ഇന്നലെ മുതല്‍ ചികില്‍സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് നിരാഹാരമിരിക്കുന്നത്.

അതേസമയം മഹിജയെ ഇന്നലെ പൊലീസ് ആസ്ഥാനത്ത് തടഞ്ഞതില്‍ പ്രതിഷേധിച്ച് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ വീട്ടില്‍ നിരാഹാരം തുടങ്ങി. അമ്മ വീട്ടില്‍ തിരിച്ചെത്തും വരെ താനും നിരാഹാരമിരിക്കുകയാണെന്ന് അവിഷ്ണ പറഞ്ഞു.