ജിഷയുടെ കൊലപാതകം സി ബി ഐ അന്യോഷിക്കണം വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്‌

WIM PRAKADANAMമലപ്പുറം:നിയമന വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം സി ബി ഐ അന്യോഷിക്കണ മെന്നാവിഷ്യപെട്ടുകൊണ്ടും നീതി തേടുന്ന ജിഷയുടെ കുടുബത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്‌ മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി .

ഓരോദിവസവും ദുരുഹത വര്‍ദിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ വന്ന കുറ്റകരമായ വീഴ്‌ച്ചയാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.അന്വേഷണം സി ബി ഐ ക്ക്‌ വിടുന്നത്‌ വരെ വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്‌ സമാനതകളില്ലാത്ത പ്രക്ഷോഭവുമായി രംഗത്തുണ്ടാവുമെന്ന്‌ നേതാക്കള്‍ മുന്നറിയിപ്പ്‌ നല്‍കി . വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്‌ ജില്ലാ പ്രസിഡന്റ്‌ ആരിഫ കെ,ജില്ലാ കമ്മിറ്റി അംഗം സുമയ്യ മഞ്ചേരി,ശെരീഫ,ആരിഫ വേങ്ങര,സെലീന ദാവൂദ്‌ ,റുകിയ ബീഗം അരീകോട്‌ സംസാരിച്ചു.