ജിഷയുടെ കൊലപാതകം: പ്രതിയുടെ രേഖാചിത്രം തയ്യാറായി

jishaപെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി. അയല്‍വാസികളായ മൂന്നു സ്ത്രീകളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി എഡിജിപി പത്മകുമാര്‍ വ്യക്തമാക്കി. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സുഹൃത്തുക്കള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.

ജിഷയുടെ കൊലപാതകത്തില്‍ ദേശീയ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം എന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിര്‍ദേശം നല്‍കി. ദേശീയ വനിതാ കമ്മീഷനോട് നടപടി എടുക്കാന്‍ ആവശ്യപ്പെട്ടതായി വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി പറഞ്ഞു.