ജില്ലാ ‘സി’ ഡിവിഷന്‍ ക്രിക്കറ്റ്‌: പരപ്പനങ്ങാടി ക്രിക്കറ്റ്‌ ക്ലബ്ബിനു ജയം.

മലപ്പുറം: ജില്ലാ c ഡിവിഷന്‍ ക്രിക്കറ്റ്‌ ലീഗില്‍ പരപ്പനങ്ങാടി ക്രിക്കറ്റ്‌ ക്ലബ്ബിനു മിന്നുന്ന ജയം! ലീഗിലെ ആദ്യ മത്സരത്തില്‍ അവര്‍ റോയല്‍സ് അങ്ങാടിപ്പുറത്തിനെ

155 റണ്‍സിനു പരാജയപ്പെടുത്തി. ടോസ്സ് നേടിയ PCC ആദ്യം ബാറ്റ് ചെയ്തു. ക്യാപ്ടന്‍ യുസി റിയാസ് 49 റണ്‍സും  അബ്ദുല്‍ ബാരി 32 റണ്‍സെടുത്തു. PCC യുടെ ടോട്ടലായ  199 നു മറുപടിബാറ്റിങ്ങിനിറങ്ങിയ റോയല്‍സ് യുസി റിയാസിന്റെയും വിപിന്റെയുംബൗളിങ്ങിനു  മുന്നില്‍ പതറി.

റോയല്‍സിന്റെ ഇന്നിങ്ങ്സ് 44റണ്സിലൊതുങ്ങി. റിയാസ് ഹാട്രിക്കടക്കം 5 വിക്കെറ്റ്‌ നേടി.