ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്‌ യാത്രയപ്പ്‌

Suhra Mamapd -sendoff 1മലപ്പുറം: അഞ്ച്‌ വര്‍ഷം പൂര്‍ത്തിയാക്കിയ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാടിന്‌ സെക്രട്ടറിയും സ്റ്റാഫ്‌ അംഗങ്ങളും ഊഷ്‌മളമായ യാത്രയപ്പ്‌ നല്‍കി. നവംബര്‍ രണ്ട്‌ മുതല്‍ ജില്ലാ പഞ്ചായത്ത്‌ ഭരണം ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കും. പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന യാത്രയപ്പില്‍ സെക്രട്ടറി എ. അബ്‌ദുള്‍ ലത്തീഫ്‌, എക്‌സി.എഞ്ചിനീയര്‍ മുഹമ്മദ്‌ ബഷീര്‍, ഫിനാന്‍സ്‌ ഓഫീസര്‍ മന്‍സൂര്‍ ഹുസൈന്‍, അക്ഷയ സെക്രട്ടറി മുഹമ്മദ്‌ ബഷീര്‍, സൂപ്രണ്ടുമാരായ മുഹമ്മദ്‌ഷൗകത്ത്‌, കൃഷ്‌ണകുമാര്‍, എഞ്ചിനീയര്‍ അസ്‌ലഹ്‌, ഡിവിഷനല്‍ അക്കൗണ്ടന്റ്‌ പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌ മറുപടി പ്രസംഗം നടത്തി.