ജില്ലാ കലക്‌റ്ററെ കാണാന്‍ സമയക്രമം: പൊതുജനങ്ങള്‍ക്കുള്ള അസൗകര്യം ഒഴിവാക്കും

മലപ്പുറം: പൊതുജനങ്ങള്‍ക്ക്‌ ജില്ലാ കലക്‌റ്ററെ കാണുന്നതിന്‌ കൂടുതല്‍ സമയം കാത്തുനില്‍ക്കുന്ന അസൗകര്യം ഒഴിവാക്കാന്‍ സന്ദര്‍ശന സമയം നിശ്ചയിച്ചു. ഉച്ചയ്‌ക്ക്‌ 12 മുതല്‍ ഒന്ന്‌ വരെ പൊതുജനങ്ങള്‍ക്ക്‌ നേരിട്ട്‌ കണ്ട്‌ സംസാരിക്കാമെന്ന്‌ ജില്ലാ കലക്‌ടര്‍ എം. ഷൈനാമോള്‍ അറിയിച്ചു.

ഇതിനായി യോഗങ്ങളും മറ്റ്‌ പരിപാടികളും 12 മുതല്‍ ഒന്ന്‌ വരെയുള്ള സമയം ഒഴിവാക്കി ക്രമീകരിക്കും. പൊതുജനങ്ങള്‍ സമയക്രമവുമായി സഹകരിക്കണമെന്ന്‌ ജില്ലാ കലക്‌ടര്‍ അഭ്യര്‍ഥിച്ചു.

പരാതികളും അപേക്ഷകളും നല്‍കുമ്പോള്‍ തൊട്ടടുത്ത പബ്‌ളിക്‌ ഗ്രീവെന്‍സ്‌ സെല്‍ (പി.ജി.ആര്‍)ല്‍ നിന്നും പരാതി സ്വീകരിച്ചതായ രശീത്‌ നല്‍കും. തുടര്‍ നപടികള്‍ക്കായി പരാതിക്കാര്‍ രശീത്‌ സൂക്ഷിക്കണം.