ജില്ലയില്‍ 42 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Story dated:Wednesday April 27th, 2016,06 13:pm
sameeksha

niyasനിയമസഭാ തെരഞ്ഞെടുപ്പിന്റെ പത്രികാ സമര്‍പ്പണത്തിന്റെ നാലാം ദിവസമായ ഏപ്രില്‍ 27 ന്‌ ജില്ലയില്‍ 42 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലയിലെ 16 നിയമസഭാ മണ്‌ഡലങ്ങളിലായി 25 ന്‌ 34 ഉം 26 ന്‌ 23 ഉം നാമനിര്‍ദേശപത്രികകളാണ്‌ ലഭിച്ചത്‌. ഓരോ മണ്‌ഡലത്തിന്റെയും പേര്‌, സ്ഥാനാര്‍ഥിയുടെ പേര്‌, രാഷ്‌ട്രീയ പാര്‍ട്ടി എന്നിവ യഥാക്രമം താഴെ കൊടുക്കുന്നു.
കൊണ്ടോട്ടി – രാമചന്ദ്രന്‍ (ബി.ജെ.പി), മുഹമ്മദ്‌ സലീം (വെല്‍ഫയര്‍ പാര്‍ട്ടി), മോയുട്ടി മൗലവി (ഐ.യു.എം.എല്‍)
ഏറനാട്‌ – ബാബുരാജ്‌ തുണ്ടത്തില്‍ (ബി.ജെ.പി), വിശ്വനാഥന്‍ (ബി.ജെ.പി), എം. മുഹമ്മദ്‌ ഫാറൂഖ്‌ (പി.ഡി.പി)
നിലമ്പൂര്‍- അബ്‌ദുല്‍ കരീം (ഐ. എന്‍. സി), കെ. മണി ( എസ്‌.ഡി.പി.ഐ)
വണ്ടൂര്‍- എ.പി. അനില്‍കുമാര്‍ (ഐ.എന്‍.സി), മഞ്ചേരി- സവാദ്‌ (വെല്‍ഫയര്‍ പാര്‍ട്ടി), ദിനേശ്‌ (ബി.ജെ.പി)
പെരിന്തല്‍മണ്ണ- സുനില്‍ (ബി.ജെ.പി), ടി.സുനിയ (എസ്‌.ഡി.പി.ഐ.), എം. സലീം (വെല്‍ഫെയര്‍ പാര്‍ട്ടി)
മങ്കട- എം. അബ്‌ദുള്‍ ഹമീദ്‌ (വെല്‍ഫെയര്‍ പാര്‍ട്ടി), സി. ആരിഫ്‌(വെല്‍ഫെയര്‍ പാര്‍ട്ടി), പി. അബ്‌ദുള്ള നവാസ്‌ (സി.പി.എം)
മലപ്പുറം- കെ. മജ്‌നു (സി.പി.എം), കെ.പി. സുമതി (സി.പി.എം), ഇ.സി. ആയിശ (വെല്‍ഫയര്‍ പാര്‍ട്ടി), അഷ്‌റഫ്‌ (പി.ഡി.പി)
വേങ്ങര- പി.കെ. കുഞ്ഞാലിക്കുട്ടി (ഐ.യു.എം.എല്‍), സുബൈര്‍ (പി.ഡി.പി), പി.പി. ബഷീര്‍ (സി.പി.എം), എം. മുഹമ്മദ്‌ മാസ്റ്റര്‍ (സി.പി.എം),
വള്ളിക്കുന്ന്‌- എം ബാലകൃഷ്‌ണന്‍ (സ്വതന്ത്രന്‍), നിസാര്‍ മേത്തര്‍ (പി.ഡി.പി), പ്രവീണ്‍ കുമാര്‍ (ബി.എസ്‌.പി)
തിരൂരങ്ങാടി- ഇ. ഹംസ (വെല്‍ഫയര്‍ പാര്‍ട്ടി), നിയാസ്‌ (സ്വതന്ത്രന്‍), മുഹമ്മദ്‌ അരിമ്പ്ര (ഐ.യു.എം.എല്‍), പി.കെ അബ്‌ദുറബ്ബ്‌ (ഐ.യു.എം.എല്‍), പി.വി ഗീതാ മാധവന്‍ (ബി.ജെ.പി), വത്സരാജന്‍ (ബി.ജെ.പി)
താനൂര്‍ -രസില്‍ നാഥ്‌ (ബി.ജെ.പി), അഷ്‌റഫ്‌ (വെല്‍ഫയര്‍ പാര്‍ട്ടി)
തിരൂര്‍- സഹദേവന്‍ (സ്വതന്ത്രന്‍), ദേവിദാസന്‍ (ബി.ജെ.പി), മുഹമ്മദ്‌ അലി (ഐ.യു.എം.എല്‍)
കോട്ടക്കല്‍ – ഇല്ല
തവനൂര്‍- പി. ഇഫ്‌തികാറുദ്ദീന്‍ (ഐ.എന്‍.സി), പി.മുഹമ്മദ്‌ (വെല്‍ഫെയര്‍ പാര്‍ട്ടി)
പൊന്നാനി- ഷക്കീര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി)