ജില്ലയില്‍ ഫ്‌ളൈയിങ്‌ സ്‌ക്വാഡുകള്‍ പണവും വിദേശമദ്യവും പിടികൂടി

Story dated:Sunday April 17th, 2016,05 52:pm
sameeksha sameeksha

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ്‌ പെരുമാറ്റചട്ട ലംഘനം നിരീക്ഷിക്കുന്നതിന്‌ രൂപവത്‌ക്കരിച്ച തിരൂരങ്ങാടി നിയോജക മണ്‌ഡലത്തിലെ ഫ്‌ളൈയിങ്‌ സ്‌ക്വാഡ്‌ വാഹനപരിശോധനയ്‌ക്കിടെ 500 മില്ലി ലിറ്ററിന്റെ 26 കുപ്പി വിദേശമദ്യം പിടികൂടി തിരൂരങ്ങാടി പൊലീസില്‍ ഏല്‍പിച്ചു.

വള്ളിക്കുന്ന്‌ നിയോജക മണ്‌ഡലത്തിലെ ഫ്‌ളൈയിങ്‌ സ്‌ക്വാഡ്‌ യൂനിവേഴ്‌സിറ്റ്‌ ഒലിപ്രംകടവ്‌ 15 ാം മൈലില്‍ ബസ്‌ സ്റ്റേപ്പിനടുത്ത്‌ വാഹനപരിശോധനയ്‌ക്കിടെ 15 ലക്ഷം രൂപ പിടിച്ചെടുത്ത്‌ തിരൂരങ്ങാടി സബ്‌ ട്രഷറിയില്‍ അടച്ചു. താനൂര്‍ നിയോജക മണ്‌ഡലത്തിലെ ഫ്‌ളൈയിങ്‌ സ്‌ക്വാഡ്‌ വാഹനപരിശോധനയില്‍ അഞ്ച്‌ ലക്ഷം പിടികൂടി തിരൂര്‍ സബ്‌ ട്രഷറിക്ക്‌ കൈമാറി.