ജില്ലയില്‍ ഇന്നു മുതല്‍ ഡോക്ടര്‍മാര്‍ പ്രത്യക്ഷ സമരത്തിന്

മലപ്പുറം : ജില്ലയിലെ ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച മുതല്‍ സമരം ശക്തമാക്കും. മലപ്പുറം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അത്യാഹിത വിഭാഗത്തിന്റെ ചുമതലയില്‍ നിന്ന് വിട്ട് നില്‍ക്കും.

മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തി വെക്കാനും തീരുമാനിച്ചിട്ടുണ്ട്. 1 മുതല്‍ ജില്ലാ, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരും, 18 മുതല്‍ ജില്ലയിലെ മുഴുവന്‍ ഗവണ്‍മെന്റ് ഡോക്ടര്‍മാരും സ്വകാര്യ പ്രാക്ടീസ് നിര്‍ത്തും. 20 മുതല്‍ അനിശ്ചിത അവധിയില്‍ പ്രവേശിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.