ജില്ലയിലെ 86 ഗ്രാമ പഞ്ചായത്തുകള്‍ സെപ്തംബര്‍ 30നകം സമ്പൂര്‍ണ്ണ ശൗചാലയങ്ങള്‍ പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിക്കും -ജില്ലാ കലക്ടര്‍

മലപ്പുറം: ജില്ലയിലെ 86 ഗ്രാമ പഞ്ചായത്തുകള്‍ സെപ്തംബര്‍ 30നകം സമ്പൂര്‍ണ്ണ ശൗചാലയമുള്ളതായി പ്രഖ്യാപിക്കുതിനുള്ള നടപടികള്‍ പുരോഗമിക്കുതായി ജില്ലാ കലക്ടര്‍ എ. ഷൈനമോള്‍ അറിയിച്ചു. ജില്ലാ കലക്ടര്‍മാരുടെ തിരുവനന്തപുരത്ത് നടക്കു യോഗത്തില്‍ അവതരിപ്പിക്കുതിന് ജില്ലയിലെ വിവിധ വകുപ്പളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യു യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുു ജില്ലാകലക്ടര്‍. ജില്ലയില്‍ 94 ഗ്രാമ പഞ്ചായത്തുകളാണ് ഒക്‌ടോബര്‍ 15നകം സമ്പൂര്‍ണ്ണ ശൗചാലയം നിര്‍മ്മിക്കു പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുതിന് ലക്ഷ്യമി’ി’ുള്ളത്. ജില്ലയില്‍ ഇതുവരെ 37 ഗ്രാമ പഞ്ചായത്തുകളില്‍ സമ്പൂര്‍ണ്ണ ശൗചാലയം നിര്‍മ്മിച്ചി’ുണ്ട്. ചില പഞ്ചായത്തുകള്‍ ശൗചാലയ നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഉദ്ഘാടന ചടങ്ങുകളും മറ്റും നടത്തേണ്ടതിനാല്‍ പ്രഖ്യാപനത്തില്‍ കാലതാമസം ഉണ്ടാകുതായി യോഗത്തില്‍ പങ്കെടുത്ത് പദ്ധതിയുടെ ചുമതലയുള്ള ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ ടി.കെ.ഹൈദര്‍ അലി അറിയിച്ചു. ഈ പഞ്ചായത്തുകളെല്ലാം സെപ്തംബര്‍ 30 നകം പ്രഖ്യാപനം നടത്തുമൊണ് കരുതുത്. നിലവില്‍ മലപ്പുറം, വേങ്ങര ‘ോക്കുകള്‍ പൂര്‍ണ്ണമായും ശൗചാലയം പൂര്‍ത്തിയാക്കിയി’ുണ്ട്. തിരൂരങ്ങാടി ‘ോക്കില്‍ വള്ളിക്കു്, പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തുകള്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. താനൂര്‍ ‘ോക്കില്‍ നിറമരുതൂര്‍, ഒഴുകൂര്‍ പഞ്ചായത്തുകള്‍ ബാക്കിയുണ്ട്. ഏറ്റവും കൂടുതല്‍ ശൗചാലയങ്ങള്‍ ആവശ്യമുള്ള പഞ്ചായത്തുകള്‍ മമ്പാട്, വഴിക്കടവ്, കരുവാരക്കുണ്ട്, പുല്‍പ്പറ്റ എിവയാണ്.
ജില്ലയിലെ വിവിധ വകുപ്പുകളിലെ പ്രശ്‌നങ്ങള്‍ യോഗത്തില്‍ ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. സെപ്തംബര്‍ 22നാണ് ജില്ലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുതിന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് യോഗം വിളിച്ചി’ുള്ളത്. കലക്‌ട്രേറ്റില്‍ നട യോഗത്തില്‍ എ.ഡി.എം പി. സെയ്യിദലി, ഡെപ്യൂ’ി കലക്ടര്‍മാരായ ഡോ. ജെ.ഒ. അരു, കെ.സി.മോഹന്‍, പി. അബ്ദുല്‍ റഷീദ് മറ്റു വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.