ജിദ്ദ വിമാനത്താവളത്തില്‍ വയറ്റില്‍ മയക്കുമരുന്നൊളിപ്പിച്ച 2 യുവതികള്‍ പിടിയില്‍

Untitled-1 copyറിയാദ്‌: മയക്കുമരുന്ന്‌ വയറ്റില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച രണ്ട്‌ യുവതികള്‍ അറസ്റ്റില്‍. ജിദ്ദയിലെ വെസ്റ്റേണ്‍ റെഡ്‌ സീ വിമാനത്താവളത്തില്‍ നടത്തിയ പരിശോധയിലാണ്‌ യുവതികള്‍ പിടിയിലായത്‌. രണ്ട്‌ കി ഗ്രാം മയക്കുമരുന്നാണ്‌ പിടിച്ചെടുത്ത്‌. സൗദി യുവതികളാണ്‌ അറസ്റ്റിലായത്‌.

വെവ്വേറെ വിമാനങ്ങളിലായാണ്‌ യുവതികള്‍ എത്തിയത്‌. 89 ക്യാപ്‌സ്യൂളുകളാണ്‌ യുവതികളില്‍ നിന്ന്‌ കസ്റ്റംസ്‌ പിടിച്ചെടുത്തത്‌.