ജിദ്ദയില്‍ വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസ്സില്‍ ശ്വാസംമുട്ടി മരിച്ചു

Untitled-1 copyജിദ്ദയില്‍  വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസ്സില്‍ ശ്വാസംമുട്ടി മരിച്ചു.സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന നവാഫ് എന്ന് പേരുള്ള അറബ് വംശജനായ എട്ടുവയസുകാരനാണ്‌  ബസ് ഡ്രൈവറുടെ അനാസ്ഥയെ തുടര്‍ന്ന്മരിച്ചത്. ആറുമണിക്കുറോളം സ്‌കൂള്‍ ബസ്സില്‍ കുടുങ്ങിയാണ് മരണം.

ബസില്‍ ഉറങ്ങിപ്പോയ വിദ്യാര്‍ത്ഥിയെ ശ്രദ്ധിക്കാതെ ഡ്രൈവര്‍ ഇറങ്ങിപ്പോയതാണ് മരണത്തിന് കാരണം.  മരിച്ച നവാഫും സഹോദരനും സാധാരണയായി ഒരുമിച്ചാണ് സ്‌കൂളില്‍ പോകാറുള്ളത്. ബസില്‍ നിന്നും സഹോദരന്‍ ആദൃം ഇറങ്ങി. എന്നാല്‍ ഡ്രൈവറിനു തൊട്ടു പിന്നിലെ സീറ്റില്‍ ഉറങ്ങുകയായിരുന്ന നവാഫിനെ ശ്രദ്ധിച്ചില്ല. സ്‌കൂള്‍ വിട്ടശേഷം നവാഫിനെ വിളിക്കാനായി പ്രൈമറി സെക്ഷനില്‍ എത്തിയ സഹോദരന് നവാഫിനെ കാണാന്‍ കഴിഞ്ഞില്ല. അധൃാപകരോടും വിദ്യാര്‍ത്ഥികളോടും അന്വേഷിച്ചപ്പോള്‍ സ്‌കൂളിലെ ക്ലിനിക്കിലാണെന്ന വിവരമാണ് ലഭിച്ചത്. ക്ലിനിക്കില്‍ അന്വേഷിച്ചപ്പോള്‍ അവിടെയും കണ്ടണ്ടെത്താന്‍ ആയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വായില്‍ നിന്നും നുരയും പതയും വരുന്ന നിലയില്‍ ബസില്‍ കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞ് സ്‌കുളില്‍ എത്തിയ വീട്ടുകരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.

ബസ് ഡ്രൈവറുടെയും അധികൃതരുടെയും അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

Related Articles