ജിദ്ദയില്‍ യുവാവിനെ ലൈംഗീകമായി പീഡിപ്പിച്ച്‌ ദൃശ്യം യൂട്യൂബിലിട്ട യുവാവിനെ പോലീസ്‌ തിരയുന്നു

Untitled-1 copyജിദ്ദ: യുവാവിനെ ജിദ്ദയില അപ്പാര്‍ട്ടുമെന്റില്‍ വെച്ച്‌ ലൈംഗീകമായി പീഡിപ്പിച്ച ശേഷം ദൃശ്യം യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയത ആള്‍ക്കുവേണ്ടി സൗദി പോലീസ്‌ അന്വേഷണം ഉര്‍ജ്ജിതമാക്കി. ഈ ദൃശ്യങ്ങള്‍ സൗദി പൗരനാണ്‌ യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയിതിരിക്കുന്നത്‌.

പരാതിയെ തുടര്‍ന്ന്‌ ഈ ദൃശ്യങ്ങള്‍ പിന്നീട്‌ യൂട്യൂബില്‍ നിന്ന്‌ മാറ്റുകയായിരുന്നു. പ്രതിയായ സൗദി പൗരന്‍ യുവതിയാണെന്ന്‌ തെറ്റിദ്ധരിപ്പിച്ചാണ്‌ യുവാവിനെ ജിദ്ദയിലെ അപ്പാര്‍ട്ടുമെന്റില്‍ എത്തിച്ചതെന്നാണ്‌ സൂചന.

പോലീസ്‌ അന്വേഷണം വ്യാപകമാക്കിയതോടെ സൗദി പത്രമാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.