ജിദ്ദയില്‍ മലപ്പുറം സ്വദേശി പള്ളിയില്‍ മരിച്ചു

Untitled-1 copyജിദ്ദ: പള്ളിയില്‍ ഖുര്‍ആന്‍ ഓതിക്കൊണ്ടിരിക്കെ മലപ്പുറം സ്വദേശി മരിച്ചു. പെരിന്തല്‍മണ്ണ കാപ്പ്‌ മേല്‍കുളങ്ങര മുഹമ്മദ്‌ വൈദ്യര്‍(52) ആണ്‌ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ മരിച്ചത്‌. 26 കൊല്ലമായി ജില്ലയില്‍ ശറഫിയ്യയില്‍ എയര്‍ കണ്ടീഷന്‍ വര്‍ക്‌ ഷോപ്പ്‌ നടത്തിവരികയാണ്‌. ജോലികഴിഞ്ഞ്‌ മഗ്രിബ്‌ നമസ്‌ക്കാരത്തിനായി പള്ളിയിലെത്തിയതായിരുന്നു.

ഭാര്യ: ഖദീജ. മക്കള്‍: സീനത്ത്‌(ജിദ്ദ), ഹസനത്ത്‌, സുഹ്‌റ, അനീസുദ്ദീന്‍, ഫരീരുദ്ദീന്‍. മരുമക്കള്‍: ഷാഫി ഒലിപ്പുഴ(ജിദ്ദ), ഇസ്‌മാഈല്‍ അലനല്ലൂര്‍(ജിദ്ദ), സലാം ഉച്ചാരക്കടവ്‌.