ജിദ്ദയില്‍ മരണമടഞ്ഞ അരീക്കോട് സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

jedda deathഅരീക്കോട്: ജിദ്ദയില്‍ നിര്യാതനായ മുണ്ടമ്പ്ര സ്വദേശി പിലാത്തോട്ടത്തില്‍ പി.ടി. മുഹമ്മദിന്റെ (45) മയ്യിത്ത് ഇന്ന് (ബുധന്‍) നാട്ടിലെത്തിക്കും. രാവിലെ 10 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന മയ്യിത്ത് ഉച്ചയ്ക്ക് രണ്ട് മണിയോടെ മുണ്ടമ്പ്ര ജുമുഅത്ത് പള്ളി ഖബ്ര്‍സ്ഥാനില്‍ മറവു ചെയ്യും.  20 വര്‍ഷമായി ജിദ്ദയിലായിരുന്ന യുവാവ് കിലോ അഞ്ചില്‍ അല്‍ മദീന ബേക്കറി നടത്തി വരികയായിരുന്നു.
ഭാര്യ: ഉമൈത്തൊടി റംല (ചൂളാട്ടിപ്പാറ), മക്കള്‍: ഫവാസ് മുഹ്‌സിന്‍ (ജി.എച്ച്.എസ്.എസ്. അരീക്കോട്), നിയാസ് മുഹ്‌സിന്‍ (മജ്മഅ് നിലമ്പൂര്‍), ഷഹനാസ് (ജി.എം.യു.പി. സ്‌കൂള്‍ മുണ്ടമ്പ്ര), ഷമ്മാസ്, പിതാവ്: മൊയ്തീന്‍കുട്ടി എടക്കാടന്‍, മാതാവ്: പരേതയായ ആമിനക്കുട്ടി. സഹോദരങ്ങള്‍: അബ്ദുല്‍ അലി (ജിദ്ദ), സഹീദ് (അധ്യാപകന്‍, മഅ്ദിന്‍, മലപ്പുറം), ഫസലുല്‍ ആബിദ്, ഫാത്തിമ(ചീക്കോട്), സുഹ്‌റാബി (മുണ്ടമ്പ്ര), ഖദീജ (ഒളമതില്‍), ആയിശാബി (നീറാട്).