ജിദ്ദയില്‍ ബലംപ്രയോഗിച്ച് ഹാഷിഷ് വലിപ്പിച്ച ഭര്‍ത്താവില്‍ നിന്ന് യുവതിക്ക് വിവാഹമോചനം

1421822170232696900ജിദ്ദ: ബലംപ്രയോഗിച്ച് യുവതിയെ ഹാഷിഷ് വലിപ്പിച്ച ഭര്‍ത്താവില്‍ നിന്ന് യുവതിക്ക് വിവാഹമോചനം. ജിദ്ദ കുടംബകോടതിയുടെയാണ് വിധി. ഭര്‍ത്താവിന്റെ ശാരീരിക മാനസിക പീഡനങ്ങളെ തുടര്‍ന്നാണ് യുവതിക്ക് വിവാഹമോചനം അനുവദിച്ചത്.

യുവതിയെ കൊണ്ട് ഭര്‍ത്താവ് സ്ഥിരമായി ബലപ്രയോഗത്തിലൂടെ ഹാഷിഷ് വലിപ്പിക്കുമായിരുന്നു. ഇത് നിരസിച്ചാല്‍ ഇയാള്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. മര്‍ദ്ദനം പതിവായതോടെ യുവതി കോടതിയെ സമീപിക്കുകയായിരുന്നു.

കുടുംബ കോടതിയിലെത്തുന്ന 80 ശതമാനം കേസുകള്‍ക്കും പിന്നില്‍ മയക്കുമരുന്നിനടിമകളായ ഭര്‍ത്താക്കന്മാരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Related Articles