ജിദ്ദയില്‍ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദ: കണ്ണൂര്‍ പാനൂര്‍ ചെണ്ടയാട് സ്വദേശി മാവിലേരി പൊന്നാട്ട്ചാലില്‍ മഹ്‌റൂഫ് (30) ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ജിദ്ദ കാര്‍ ഹരാജില്‍ ജോലി ചെയ്തുവരികയായിരുന്നു. ചെണ്ടയാട് മാവിലേരി ജുമാമസ്ദിജിദിനു സമീപം പൊന്നാട്ട് ചാലില്‍ മുഹമ്മദ്-പാത്തൂട്ടി ദമ്പതികളുടെ മകനാണ്. മൃതദേഹം റുവൈസ് മഖ്ബറയില്‍ മറവുചെയ്തു. ഭാര്യ: സഹല. ഒരു കുട്ടിയുണ്ട്. സഹേദരങ്ങള്‍: ആബിദ്, നിഷാദ്, ജുനൈദ്, മുസമ്മില്‍.