ജിദ്ദയിലെ ചാവേറാക്രമണം; 3 പാകിസ്ഥാനികള്‍ അറസ്റ്റില്‍

Story dated:Saturday July 30th, 2016,02 56:pm

ജിദ്ദ: ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സിലേറ്റിനു സമീപത്തെ ചാവേര്‍ ആക്രമണത്തില്‍ മൂന്ന്‌ പാകിസ്ഥാനികള്‍ അറസ്റ്റിലായി. സംഭവത്തില്‍ കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ 13 പേരാണ്‌ അറസ്റ്റിലായിട്ടുള്ളത്‌. കഴിഞ്ഞ റമദാന്‍ അവസാനമാണ്‌ യുഎസ്‌ കോണ്‍സിലേറ്റിനു സമീപം പാകിസ്ഥാന്‍ യുവാവ്‌ ബെല്‍റ്റ്‌ ബേംബ്‌ അണിഞ്ഞു സ്‌ഫോടനം നടത്തിയത്‌.

കഴിഞ്ഞ നാലു ദിവസത്തിനിടെ 13 പേരെ അറസ്റ്റ്‌ ചെയ്‌തതില്‍ മൂന്ന്‌ പേര്‍ പാകിസ്ഥാനികളും ബാക്കിയുള്ളവര്‍ സൗദികളും പാലസ്‌തീനികളുമാണ്‌.