ജിദ്ദയിലും ഹിറ്റായി സിങ്കം പറഞ്ഞ 14 സെക്കന്‍ഡ്‌ നോട്ടം

Untitled-1 copyജിദ്ദ: എക്‌സൈസ്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിംഗ്‌ പറഞ്ഞ 14 സെക്കന്‍ഡ്‌ നോട്ടം അറബി പത്രങ്ങളിലും വാര്‍ത്തയായിരിക്കുന്നു. 14 സെക്കന്‍ഡ്‌ തുടര്‍ച്ചയായി സ്‌ത്രീയെ നോക്കിയാല്‍ കേസെടുക്കുമെന്നാണ്‌ ഋഷിരാജ്‌ സിങ്കിന്റെ പ്രസ്‌താവന. കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തിയ ഈ സംഭവമാണ്‌ ഇപ്പോള്‍ അറബിനാടുളിലും ഹിറ്റായിരിക്കുന്നത്‌.

‘ഇന്ത്യയില്‍ 14 സെക്കന്‍ഡില്‍ കൂടുതല്‍ സ്‌ത്രീകളെ നോക്കുന്നത്‌ കുറ്റം’ എന്ന തലക്കെട്ടിലാണ്‌ സൗദി അറേബ്യയിലെ ഉഖാസ്‌ പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.