ജാക്കിച്ചാനും കമലഹാസനും സല്‍മാന്‍ഖാനും ഒന്നിക്കുന്നു?

ലോകസിനിമയിലെ അത്ഭുതം ജാക്കിച്ചാനും ഇന്ത്യന്‍ സിനിമയിലെ സകലകലാവല്ലഭന്‍ കമല്‍ഹാസനും ഹിന്ദിസിനിമയുടെ ബോഡിഗാര്‍ഡ് സല്‍മാന്‍ഖാനും ഒരിന്ത്യന്‍ സിനിമയില്‍ ഒന്നിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. തമിഴ് സംവിധായകന്‍ ഓസ്‌കാര്‍ രവിചന്ദ്രനായിരിക്കും സിനിമയുടെ സംവിധായകന്‍. 300 കോടി മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്ന ഒരു തകര്‍പ്പന്‍ ആക്ഷന്‍ ചിത്രമൊരുക്കാനുള്ള പ്ലാനിലാണ് സംവിധായകന്‍. ഇത്ര ചെലവേറിയ ഒരു ചിത്രം ഇന്ത്യന്‍ സിനിമയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടാകില്ല.
ഈ ചിത്രത്തിനായി ജാക്കിച്ചാനുമായുള്ള ചര്‍ച്ചയ്ക്കായി സംവിധായകന്‍ രവിചന്ദ്രന്‍ ഹോളിവുഡിലെത്തി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.