ജസ്‌റ്റിസ്‌ മോഹന്‍ എം ശാന്തന ഗൗഡര്‍ കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌

Untitled-1 copyദില്ലി: കേരള ഹൈക്കോടതിയുടെ നിയുക്ത ചീഫ്‌ ജസ്റ്റിസായി മോഹന്‍ എം ശാന്തന ഗൗഡയെ നിയമിച്ചു. ഇക്കാര്യം സംബന്ധിച്ച്‌ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശയ്‌ക്ക്‌ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. കര്‍ണാടക ഹൈക്കോടതിയില്‍ നിന്നാണ്‌ ശാന്തന ഗൗഡ കേരളത്തില്‍ എത്തുന്നത്‌.

കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അശോക് ഭൂഷണ്‍ സുപ്രീം കോടതിയിലേക്ക് സ്ഥലം മാറിപ്പോയ ഒഴിവിലാണ് ശാന്തന ഗൗഡറുടെ നിയമനം. നിലവില്‍ ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണാണ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ ചുമതല വഹിക്കുന്നത്.

1980 ല്‍ കര്‍ണാടക ഹൈക്കോടതിയില്‍ അഭിഭാഷകനായി സേവനം തുടങ്ങിയ ഗൗഡറെ 2003 ല്‍ അഡീഷണല്‍ ജഡ്ജിയായി നിയമിച്ചു. 2004 ല്‍ കര്‍ണാടക ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിതനായി. കര്‍ണാടക ഹൈക്കോടതിയില്‍ ഇപ്പോള്‍ സീനിയോറിറ്റിയില്‍ മൂന്നാമതാണ് ശാന്തന ഗൗഡര്‍.

മെയ് മാസം ആറിനായിരുന്നു കേരളത്തിലേത് ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളിലെ ചീഫ് ജസ്റ്റിസുമാരെ മാറ്റിനിയമിച്ചു കൊണ്ടുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ ഇറങ്ങിയത്.