ജസ്വന്ത്‌സിംഗ് സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ചു

jaswanthജയപൂര്‍ : ബിജെപിയില്‍ നിന്ന് രാജിവെച്ച സീനിയര്‍ നേതാവ് ജസ്വന്ത് സിംഗ് തിങ്കളാഴ്ച ബാര്‍മര്‍ ലോക്‌സഭ മണ്ഡലത്തില്‍ സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ചു. 76 കാരനായ ജസ്വന്ത് സിംഗ് നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് പത്രിക സമര്‍പ്പിക്കാനെത്തിയത്.

ബാര്‍മര്‍ മണ്ഡലത്തില്‍ ജസ്വന്ത് സിംഗിന് നേതൃത്വം സീറ്റ് നിഷേധിക്കുകയായിരുന്നു. ഇവിടെ കാല് മാറി വന്ന കോണ്‍ഗ്രസ്സ് എംഎല്‍എ സോനാറാം ചൗധരിക്ക് സീറ്റ് നല്‍കുകയും ചെയ്തിരുന്നു.