ജസ്റ്റിസ് നവനീതി പ്രസാദ്സിങ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി :കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നവനീതി പ്രസാദ് സിങ്ങിനെ നിയമിച്ചു. നിലവില്‍ പട്ന ഹൈക്കോടതി ജഡ്ജിയാണ്. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനെ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.

മധ്യപ്രദേശ് ഹൈക്കോടതിയിലെ  ജസ്റ്റിസ് രാജേന്ദ്രമേനോനാണ് പട്ന ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്. പട്ന ഹൈക്കോടതിയിലെ ജസ്റ്റിസ് ഹേമന്ത് ഗുപ്തയെ മധ്യപ്രദേശ് ചീഫ് ജസ്റ്റിസായും ജാര്‍ഖണ്ഡ് ഹൈക്കോടതിയിലെ ജസ്റ്റിസ് പ്രദീപ്കുമാര്‍ മൊഹന്തിയെ ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കി.