ജസ്റ്റിസ് കര്‍ണന്‍ വൈദ്യപരിശോധന നിരസിച്ചു

കൊ​ൽ​ക്ക​ത്ത: കൊ​ൽ​ക്ക​ത്ത ഹൈ​കോ​ട​തി ജ​ഡ്​​ജി ജ​സ്​​റ്റി​സ്​ സി.​എ​സ്. ക​ർ​ണ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ ത​യാ​റാ​യി​ല്ല. കൊ​ൽ​ക്ക​ത്ത​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു​ള്ള നാ​ലം​ഗ വൈ​ദ്യ​സം​ഘ​ത്തി​െൻറ പ​രി​ശോ​ധ​ന​ക്ക്​ സ​ന്ന​ദ്ധ​നാ​കാ​തി​രു​ന്ന ക​ർ​ണ​ൻ ത​നി​ക്ക്​ സ്​​ഥി​ര​ത​യു​ള്ള മ​ന​സ്സാ​ണു​ള്ള​തെ​ന്ന്​ എ​ഴു​തി​ന​ൽ​കി. വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള സു​പ്രീം​കോ​ട​തി വി​ധി ജ​ഡ്​​ജി​യാ​യ ത​ന്നെ അ​പ​മാ​നി​ക്കാ​നു​ള്ള​താ​ണ്. അ​ത്ത​ര​മൊ​രു വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ ര​ക്ഷി​താ​വി​െൻറ സ​മ്മ​തം ആ​വ​ശ്യ​മാ​ണ്. ത​െൻറ കു​ടും​ബാം​ഗ​ങ്ങ​ളൊ​ന്നും ഇ​വി​ടെ​യി​ല്ലാ​ത്ത​തി​നാ​ൽ സ​മ്മ​തം ല​ഭി​ക്കി​ല്ല. ഭാ​ര്യ​യും മ​ക​നും ചെ​ന്നൈ​യി​ലാ​ണ്. മ​റ്റൊ​രു മ​ക​ൻ ഫ്രാ​ൻ​സി​ലാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്താ​നാ​കി​ല്ലെ​ന്നും ക​ർ​ണ​ൻ പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ പൊ​ലീ​സും നാ​ലം​ഗ വൈ​ദ്യ​സം​ഘ​വും കൊ​ൽ​ക്ക​ത്ത​യി​ലെ ന്യൂ​ടൗ​ണി​ലെ ജ​സ്​​റ്റി​സ്​ ക​ർ​ണ​െൻറ വീ​ട്ടി​ലെ​ത്തി​യ​ത്.

കൊ​ൽ​ക്ക​ത്ത സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്​​ട​ർ​മാ​രു​ടെ ബോ​ർ​ഡ്​ ജ​സ്​​റ്റി​സ്​ ക​ർ​ണ​െ​ന വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​നാ​ക്ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി മേ​യ്​ ഒ​ന്നി​ന്​ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. മെ​ഡി​ക്ക​ൽ ബോ​ർ​ഡി​െ​ന സ​ഹാ​യി​ക്കാ​ൻ പൊ​ലീ​സ്​ സം​ഘം രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​ന്​ പ​ശ്ചി​മ ബം​ഗാ​ളി​ലെ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ലി​നോ​ടും ചീ​ഫ്​ ജ​സ്​​റ്റി​സ്​ ജെ.​എ​സ്. ഖെ​ഹാ​ർ അ​ധ്യ​ക്ഷ​നാ​യ ഏ​ഴം​ഗ ബെ​ഞ്ച്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ട​ക്ക​മു​ള്ള ജ​ഡ്​​ജി​മാ​ർ​ക്ക്​ യാ​ത്രാ​വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത​ട​ക്ക​മു​ള്ള വി​വാ​ദ ഉ​ത്ത​ര​വു​ക​ൾ പു​റ​പ്പെ​ടു​വി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ്​ ക​ർ​ണ​ന്​ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന്​ സു​പ്രീം​േ​കാ​ട​തി​യു​ടെ ഏ​ഴം​ഗ ഭ​ര​ണ​ഘ​ട​ന ​െബ​ഞ്ച്​ ഉ​ത്ത​ര​വി​ട്ട​ത്. ഇ​തി​ന്​ തി​രി​ച്ച​ടി​യാ​യി ഇ​ത്ത​ര​മൊ​രു ഉ​ത്ത​ര​വി​ട്ട ഏ​ഴ​്​ ജ​ഡ്​​ജി​മാ​രെ​യും ഡ​ൽ​ഹി​യി​ലെ എ​യിം​സ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്​ അ​വ​രു​ടെ മാ​ന​സി​ക​നി​ല പ​രി​ശോ​ധി​ക്കാ​ൻ ക​ർ​ണ​നും ഉ​ത്ത​ര​വി​ട്ടു. 2017 ഫെ​ബ്രു​വ​രി എ​ട്ടി​നു​ശേ​ഷം ക​ർ​ണ​ൻ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വു​ക​ളൊ​ന്നും പ​രി​ഗ​ണി​ക്കേ​ണ്ടെ​ന്ന്​ കോ​ട​തി​ക​ൾ​ക്കും മ​റ്റും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​വും ന​ൽ​കി.