ജലന്ധര്‍ ബിഷപ്പിനെതിരെ പരസ്യ പ്രതിഷേധവുമായി കന്യാസ്ത്രീകള്‍ രംഗത്ത്

കൊച്ചി: പീഡനാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പ്രതിഷേധവുമായി കന്യാസ്ത്രീകള്‍ രംഗത്ത്. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കുറിവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളാണ് പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

തങ്ങളുടെ സഹോദരിക്ക് നീതികിട്ടണമെന്ന് സമരത്തിനെത്തിയ കന്യസ്ത്രീകള്‍ പറഞ്ഞു. സഭയും പോലീസും നീതി നല്‍കുന്നില്ലെന്നും ഇനി ആശ്രയം കോടതി മാത്രമാണെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അന്വേഷണ സംഘം ജലന്ധറിലെത്തി ചോദ്യം ചെയ്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. തെളിവുകളുടെ അഭാവമാണ് അറസ്റ്റ് വൈകുന്നതിലേക്ക് നയിക്കുന്നതെന്നാണ് സൂചന.